'ആത്മവിശ്വാസം വര്‍ധിപ്പിക്കൂ, പരിഭ്രാന്തി പരത്തുന്ന പത്രസമ്മേളനം വേണ്ട'; കെകെ ശൈലജയ്‌ക്കെതിരെ വീണ്ടും ചെന്നിത്തല 

ഇപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്, ദിനംപ്രതി കോറോണ ബാധിച്ചവരെയും, സ്ഥിരീകരണവും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിടരുത് എന്നും, അത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കും എന്നാണ്
'ആത്മവിശ്വാസം വര്‍ധിപ്പിക്കൂ, പരിഭ്രാന്തി പരത്തുന്ന പത്രസമ്മേളനം വേണ്ട'; കെകെ ശൈലജയ്‌ക്കെതിരെ വീണ്ടും ചെന്നിത്തല 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ദിവസവും പത്രസമ്മേളനം വിളിക്കുന്നതിനെതിരായ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിനംപ്രതി വാര്‍ത്തകള്‍ പുറത്തുവിട്ട് ജനങ്ങളില്‍ ഭീതിയുണ്ടാക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പകരം ആത്മവിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

'അനാവശ്യ പത്രസമ്മേളനങ്ങള്‍ ഒഴിവാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്, ദിനംപ്രതി കോറോണ ബാധിച്ചവരെയും, സ്ഥിരീകരണവും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിടരുത് എന്നും, അത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കും എന്നാണ്. കണക്കുകള്‍ നിരത്തി ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കുന്ന രീതി മാറ്റി കോണ്‍ഫിഡന്‍സ് ബില്‍ഡിങ് മെഷേഴ്‌സിലേക്ക് പരിഷ്‌കൃത രാജ്യങ്ങള്‍ മാറി. ഈ പാത നമ്മുടെ നാടും പിന്തുടരണം,'  രമേശ് ചെന്നിത്തല ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി  ദിവസവും പത്രസമ്മേളനം വിളിക്കുന്നതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു പകരം ദിവസവും പത്രസമ്മേളനം വിളിച്ച് പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശം ചൂണ്ടിക്കാട്ടി ചെന്നിത്തല വീണ്ടും രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com