ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി

കലബുറഗി കേന്ദ്രസര്‍വകലാശാലയില്‍ കുടുങ്ങിയ 340 മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ബസുകളേര്‍പ്പെടുത്തുമെന്ന് കെ. മുരളീധരന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ഇറ്റലിയില്‍ കുടുങ്ങി ദുരിതത്തിലായ 13 മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി. എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ രാവിലെ നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരെ ഇന്നലെ ദുബായിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് കൊച്ചിയിലെത്തിച്ചത്. 

ഇവരെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.  വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. രോഗലക്ഷണം എന്തെങ്കിലും പ്രകടമായാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഇറ്റലിയില്‍ കുടുങ്ങിയ മറ്റുള്ളവരെ കൊണ്ടുവരാന്‍ എയര്‍ഇന്ത്യയുടെ രക്ഷാവിമാനം ഇന്ന് മിലാനിലെത്തും.

ഇറാനില്‍നിന്ന് 44 പേര്‍ കൂടി ഇന്നലെ തിരിച്ചെത്തി. ഇന്ന് ഒരു വിമാനം കൂടി അയയ്ക്കുന്നുണ്ട്. കലബുറഗി കേന്ദ്രസര്‍വകലാശാലയില്‍ കുടുങ്ങിയ 340 മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ബസുകളേര്‍പ്പെടുത്തുമെന്ന് കെ. മുരളീധരന്‍ എംപി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com