കൊറോണ : കര്‍ണാടകയില്‍ മരിച്ചയാളുമായി ഇടപഴകിയ വിദ്യാര്‍ത്ഥിനി തൃശൂരില്‍ ഐസൊലേഷനില്‍ ; കണ്ണൂര്‍ സ്വദേശിയെ പരിശോധിച്ച ഡോക്ടറും നിരീക്ഷണത്തില്‍

നേരിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാത്രിയാണ് വിദ്യാര്‍ത്ഥിനി അടക്കം 11 പേര്‍ തൃശൂരിലെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍ : കര്‍ണാടകയിലെ കലബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുമായി അടുത്ത് ഇടപഴകിയ വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാത്രിയാണ് വിദ്യാര്‍ത്ഥിനി അടക്കം 11 പേര്‍ തൃശൂരിലെത്തിയത്. 

കണ്ണൂര്‍ പെരിങ്ങോം സ്വദേശിയെ കൊറോണ സ്ഥിരീകരിക്കുന്നതിന് മുമ്പ് പരിശോധിച്ച ഡോക്ടറെ ഐസൊലേഷനിലാക്കി. കാങ്കോലിലെ ഡോക്ടറെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നാണ് സൂചന. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഇന്നുതന്നെ ഫലം ലഭ്യമാക്കി ആശങ്ക അകറ്റുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതേസമയം കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com