കൊറോണ: എസി കോച്ചുകളിൽ കമ്പിളി നൽകില്ല; ആവശ്യമുള്ളവർ കൊണ്ടുവരണമെന്ന് റെയിൽവെ

നിലവിൽ കർട്ടനുകളും ബ്ലാങ്കറ്റുകളും ദിവസം കഴുകി ഉപയോഗിക്കാനുള്ള സൗകര്യം റെയിൽവേയിലില്ല
കൊറോണ: എസി കോച്ചുകളിൽ കമ്പിളി നൽകില്ല; ആവശ്യമുള്ളവർ കൊണ്ടുവരണമെന്ന് റെയിൽവെ

മുംബൈ: കൊറോണ വൈറസ്​ ബാധ പടരുന്ന സാഹചര്യത്തിൽ ട്രെയിനുകളിലെ എസി കോച്ചുകളിൽ കമ്പിളി നൽകില്ലെന്ന് റെയിൽവെ. ആവശ്യമുള്ളവർ സ്വന്തമായി കൊണ്ടുവരണം. കർട്ടനുകളും നീക്കുമെന്ന് റെയിൽവെ അറിയിച്ചു.  എല്ലാ ദിവസം ഇത്​ കഴുകി ഉപയോഗിക്കാൻ കഴിയാത്തതിനാലാണ്​ ഒഴിവാക്കുന്നത്​.

അതേസമയം, ബെഡ്​ ഷീറ്റ്​, ടവലുകൾ, തലയിണ കവറുകൾ എന്നിവ ദിവസവും കഴുകി ഉപയോഗിക്കുമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ കർട്ടനുകളും ബ്ലാങ്കറ്റുകളും ദിവസം കഴുകി ഉപയോഗിക്കാനുള്ള സൗകര്യം റെയിൽവേയിലില്ല. ഇതിനാൽ ഇവ പെ​ട്ടെന്ന്​ പിൻവലിക്കാൻ തീരുമാനിക്കുകയാണ്​. യാത്രക്കാർക്ക്​ ആവശ്യമെങ്കിൽ കമ്പിളികൾ  കൊണ്ടു വരാം. അധിക ബെഡ്​ഷീറ്റുകൾ ആവശ്യമുള്ളവർക്ക്​ അത്​ നൽകുമെന്ന്​ റെയിൽവേ അറിയിച്ചു. തേജസ്​ എക്​സ്​പ്രസിലും അടുത്ത നാല്​ ദിവസത്തേക്ക്​ കർട്ടനുകളുണ്ടാവില്ലെന്ന് റെയിൽവെ അറിയിച്ചു.

ട്രെയിനിലെ ഗ്രാബ്​ ഹാൻഡിൽസ്​, ഡോർ ഹാൻഡിൽസ്​, ഡോർ ലാച്ചസ്​, എൻട്രി ഡോർ ഹാൻഡിൽ, സീറ്റ്​ ഗാർഡ്​, സ്​നാക്​ ട്രേ, വിൻഡോ ഗ്ലാസ്​, വിൻഡോ ഗ്രിൽ, ബോട്ടിൽ ഹോൾഡർ, അപ്പർ ബെർത്ത്​ ക്ലൈംബിങ്​ സ്​​റ്റെയർ, ഇലക്​ട്രിക്​ സ്വിച്ച്​, ചാർജ്​ പോയിൻറ്​ എന്നിവയെല്ലാം അണുവിമുക്​തമാക്കുമെന്നും റെയിൽവേ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com