സംസ്ഥാനം കൊറോണ ഭീതിയിൽ; പൊൻമുടിയിൽ ഉല്ലാസയാത്രയുമായി ​ഗവർണറും സംഘവും; വിവാദം

കൊവിഡ് ജാഗ്രതക്കായി ആളുകൾ കഴിയുന്നതും വീടുകളിൽ തുടരണമെന്നാണ് സര്‍ക്കാർ നിർദേശം
സംസ്ഥാനം കൊറോണ ഭീതിയിൽ; പൊൻമുടിയിൽ ഉല്ലാസയാത്രയുമായി ​ഗവർണറും സംഘവും; വിവാദം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ ഗവർണറും സംഘവും വിനോദയാത്രയിൽ. ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനും കുടുംബവും ജീവനക്കാരും അടങ്ങുന്ന 20 അംഗ സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് പൊൻമുടിയിലെത്തിയത്. യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുള്ള സന്ദർഭത്തിൽ ഗവർണർ നടത്തുന്ന ഉല്ലാസ യാത്ര വിവാദത്തിന്​ വഴിയൊരുക്കിയിട്ടുണ്ട്​. 

ശനിയാഴ്​ച രാത്രിയാണ്​ ഗവർണറും സംഘവും തിരുവനന്തപു​രം ജില്ലയിൽ ഉൾപെടുന്ന പൊന്മുടിയിലേക്ക്​ യാത്ര തിരിച്ചത്​. ഭാര്യയും രാജ്​ ഭവനിലെ നാലു ജീവനക്കാരും ഡോക്​ടറും പൊലീസുകാരുമടക്കമുള്ള സംഘമാണ്​ ഗവർണർക്കൊപ്പം പൊന്മുടിയിലെത്തിയത്​. സംസ്​ഥാന സർക്കാറി​ന്റെ അറിവോടെയാണ്​ ഗവർണറുടെ സന്ദർശനമെന്നാണ് അധികൃതരുടെ വിശദീകരണം.  കെടിഡിസി ഹോട്ടൽ, പൊന്മുടി സർക്കാർ ഗസ്​റ്റ്​ ഹൗസ്​ എന്നിവിടങ്ങളിലാണ്​ താമസസൗകര്യം ഏർപെടുത്തിയിട്ടുള്ളത്​. മൂന്നാർ അടക്കമുള്ള ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ  ഉൾപ്പടെ കൊറോണ ഭീതി പടർന്നിട്ടുള്ള സാഹചര്യത്തിലാണ്​ ഗവർണറുടെ യാത്ര. ഉല്ലാസയാത്രക്കായി ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന്​ ബന്ധപ്പെട്ടവർ പറയുന്നു. 

കോവിഡ്‌ ജാഗ്രതക്കായി ആളുകൾ കഴിയുന്നതും വീടുകളിൽ തുടരണമെന്നാണ് സര്‍ക്കാർ നിർദേശം. ഈ നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം ഗവർണർ പ്രസ്​താവന നടത്തിയിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട്​ പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിട്ടുമുണ്ട്​. എന്നാൽ, തിരക്കില്ലാത്ത സമയമായതിനാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പൊന്മുടി സന്ദ​ർശനം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ്​ ഈ സമയം തെരഞ്ഞെടുത്തതെന്നാണ്​ അധികൃതരുടെ വിശദീകരണം. തിരക്കേറിയ സമയമാണെങ്കിൽ ഗവർണറുടെ യാത്രക്കുവേണ്ടി ജനങ്ങളെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. ആദ്യമായാണ്​ ആരിഫ്​ ഖാൻ പൊന്മുടി സന്ദർശിക്കാനെത്തുന്നത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com