കോവിഡ് 19: മാസ്‌കുകള്‍ കിട്ടാനില്ല; പൊലീസുകാര്‍ക്കായി ആധുനിക മാസ്‌കുകള്‍ നിര്‍മ്മിച്ച് ഭാര്യമാര്‍

മാസ്‌കുകള്‍ ആധുനിക രീതിയില്‍ അണുവിമുക്തമാക്കിയ ശേഷമാണ് വിതരണം നടത്തുക
കോവിഡ് 19: മാസ്‌കുകള്‍ കിട്ടാനില്ല; പൊലീസുകാര്‍ക്കായി ആധുനിക മാസ്‌കുകള്‍ നിര്‍മ്മിച്ച് ഭാര്യമാര്‍

കോഴിക്കോട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വലിയ പ്രതിരോധ നടപടികളാണ് തുടരുന്നത്. ഇക്കൂട്ടത്തില്‍ വിശ്രമരഹിതമായ പ്രവര്‍ത്തനമാണ് പൊലീസിന്റെതും. വിഷമകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് പ്രതിരോധ മാസ്‌കുകളും മറ്റും ആവശ്യാനുസരണം ലഭിക്കാത്ത സാഹചര്യത്തില്‍ കോഴിക്കോട് സിറ്റിയിലെ പൊലീസുകാര്‍ തന്നെ അവശ്യമുള്ള പ്രതിരോധ മാസ്‌കുകള്‍ സ്വയം നിര്‍മ്മിക്കുന്നു. ഇതിനായി ഇവരെ സഹായിക്കുന്നത് ഭാര്യമാരാണെന്നതും ശ്രദ്ധേയമാണ്.

യഥാര്‍ത്ഥ വിലയെക്കാള്‍ മൂന്നിരട്ടി തുകയാണ് പലപ്പോഴും മാസ്‌കിനായി നല്‍കേണ്ടതെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. കേവലം പത്തോ അന്‍പതോ മാസ്‌കുകള്‍ ലഭിച്ചാല്‍ ഒന്നിനും തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ എവി ജോര്‍ജ്ജ് ഐപിഎസിന്റെ നിര്‍ദേശാനുസരണം കോഴിക്കോട് സിറ്റിയിലെ പോലീസുകാര്‍ തന്നെ ആവശ്യമായ മാസ്‌കുകള്‍ സ്വയം നിര്‍മ്മിക്കുകയാണ്. ജില്ലയിലെ പോലീസ് സംഘടനകളുടേയും, സിറ്റി പോലീസ് കണ്‍സ്യൂമര്‍ സ്‌റ്റോറിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള മാസ്‌ക് നിര്‍മ്മാണത്തിന് ഇന്ന് തുടക്കമായി. 

മാസ്‌കുകള്‍ ആധുനിക രീതിയില്‍ അണുവിമുക്തമാക്കിയ ശേഷമാണ് വിതരണം നടത്തുക.പൊലീസിന് ആവശ്യമുള്ള മാസ്‌കുകള്‍ നിര്‍മ്മിച്ച ശേഷം പൊതുജനങ്ങള്‍ക്കു കൂടി മുടക്കു മുതല്‍ മാത്രം ഈടാക്കി  കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com