വെള്ളി മൂങ്ങയും കാക്കകളും ചത്ത നിലയിൽ; പക്ഷിപ്പനി പേടിച്ച് നാട്ടുകാർ  

ചത്ത പക്ഷികളുടെ ജഡ‌ം പരിശോധനയ്ക്കായി ശേഖരിച്ചു
വെള്ളി മൂങ്ങയും കാക്കകളും ചത്ത നിലയിൽ; പക്ഷിപ്പനി പേടിച്ച് നാട്ടുകാർ  

ചാലക്കുടി: ചാലക്കുടി വെട്ടുകടവ് ഭാ​ഗത്ത് കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. അറോളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ റോഡിൽ അവശനിലയിൽ കണ്ട് നാട്ടുകാർ വനം ഉദ്യോ​ഗസ്തർക്ക് കൈമാറിയ വെള്ളിമൂങ്ങയും ചത്തു. സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ സംഭവം പരിഭ്രാന്തി പടർത്തിയിരിക്കുകയാണ്. 

ചത്ത പക്ഷികളുടെ ജഡ‌ം പരിശോധനയ്ക്കായി ശേഖരിച്ചു.  ന​ഗരസഭ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ നിന്നെത്തിയ മൃ​ഗ സംരക്ഷണ ഉദ്യോ​ഗസ്ഥരാണ് കാക്കകളുടെ ജഡം പരിശോധനയ്ക്ക് കൊണ്ടുപോയത്. പരിശോധന റിപ്പോർട്ട് എത്തിയ ശേഷം നടപടികൾ തീരുമാനിക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com