മംഗലാപുരം യാത്രയെപ്പറ്റി പറയുന്നില്ല; കാസര്‍കോട് കോവിഡ് ബാധിതന്റെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

മംഗലാപുരം യാത്രയെപ്പറ്റി പറയുന്നില്ല; കാസര്‍കോട് കോവിഡ് ബാധിതന്റെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട്ടെ കോവിഡ് 19 രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട്: കാസര്‍കോട്ടെ കോവിഡ് 19 രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണ വിവരം നല്‍കാന്‍ രോഗി തയ്യാറാകാത്തതിനാല്‍ ആണ് ഭാഗിക റൂട്ട് മാപ്പ് പുറുത്തുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇയാള്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നു. മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായിട്ടില്ല. 

11-ാം തീയതി രാവിലെ 7.45ന് ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇയാള്‍,  എയര്‍പോര്‍ട്ട് ജങ്ഷനിലെ സാഹിര്‍ റസിഡന്‍സിയില്‍ ഓട്ടോയില്‍ എത്തി. തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ചായ കുടിച്ച ഇയാള്‍ വീണ്ടും കാലിക്കറ്റ് എയര്‍പോര്‍ട്ടിലെത്തി. മൈത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. 

12-ാം തീയതി രാവിലെ 2.30ന് ഓട്ടോയില്‍ കോഴിക്കോട് റയില്‍വെ സ്‌റ്റേഷനിലെത്തി. മാവേലി എക്‌സ്പ്രസില്‍ രാവിലെ ഏഴിന് കാസര്‍കോടെത്തി. 7.30 ഓട്ടോയില്‍ വീട്ടിലെത്തി. 

12-ാം തീയതി ഏരിയലിലെ വീട്ടിലെത്തിയ ഇയാള്‍ മൈപ്പാടിയിലുള്ള സഹോദന്റെ വീട് സന്ദര്‍ശിച്ചു. ഗ്രീന്‍ സ്റ്റാന്‍ ക്ലബിലെത്തി. കുട്ടികളോടൊപ്പം ഫുട്‌ബോള്‍ കളിച്ചു. 

13-ാം തീയതി ഉച്ചയ്ക്ക് ഏരിയല്‍ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി. 14-ാം തീയതി മഞ്ചത്തടുക്ക വില്ലാ പ്രോജക്ടിന് സമീപത്തെ കല്യാണത്തില്‍ പങ്കെടുത്തു. രാത്രി അടൂരില്‍ വെച്ച് നടത്തിയ കല്യാണ റിസപ്ഷനിലും പങ്കെടുത്തു. 16-ാം തീയതി കുളങ്ങരയിലെ വീട് പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com