തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് 

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായ്ക്കള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് കോഴിക്കോട് സിറ്റി പൊലീസ്
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് 

കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായ്ക്കള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് കോഴിക്കോട് സിറ്റി പൊലീസ്.  കോഴിക്കോട് നഗരപരിധിയിലെ  എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നിര്‍ദേശം കൊടുത്തു.

ലോക്ക് ഡൗണ്‍ മൂലം അവശ്യവസ്തുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ സാഹചര്യമില്ലാത്തത് ഗുരുതരപ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അവയ്ക്ക് ഭക്ഷണം എത്തിച്ചു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ കാവുകളിലെ കുരങ്ങുകള്‍ക്കും ഇതേ രീതിയില്‍ സഹായം എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com