കൊറോണയെ പ്രതിരോധിക്കാൻ സ്വയം മരുന്നുണ്ടാക്കി കഴിച്ചു, യുവാവിന് ദാരുണാന്ത്യം

അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം
കൊറോണയെ പ്രതിരോധിക്കാൻ സ്വയം മരുന്നുണ്ടാക്കി കഴിച്ചു, യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കൊറോണ പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച യുവാവ് മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശിയായ മംഗലത്ത് പ്രകാശനാണ്‌ (47) മരിച്ചത്. വീട്ടിൽവെച്ച് ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കാഞ്ഞിരപ്പുഴ സ്വദേശിയായ പ്രകാശൻ കുടുംബസമേതം നാലുവർഷത്തോളമായി കല്ലടിക്കോട്ടാണ് താമസം. മുമ്പ്, നിർമാണ തൊഴിലാളിയായിരുന്നു. കാര്യമായി അസുഖമൊന്നുമില്ലായിരുന്നതായി വീട്ടുകാർ സൂചിപ്പിച്ചു. 

അതേസമയം ഇയാൾ അസുഖം വരാതിരിക്കാനും പ്രതിരോധശക്തി കൂട്ടാനുമായി ഏതോ നാട്ടുവൈദ്യന്റെ നിർദേശം തേടിയതായി സൂചനയുണ്ട്.  കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാവൂയെന്ന് കല്ലടിക്കോട് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com