പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം : വിലക്ക് ലംഘിച്ച് സംഘം ചേര്‍ന്നതിന് കേസെടുത്തു ; ക്യാമ്പുകളില്‍ റെയ്ഡ്, ഫോണുകള്‍ പിടിച്ചെടുത്തു

കോട്ടയം ജില്ലയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതലാണ് ജില്ലയില്‍ നിരോധനാജ്ഞ 
പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം : വിലക്ക് ലംഘിച്ച് സംഘം ചേര്‍ന്നതിന് കേസെടുത്തു ; ക്യാമ്പുകളില്‍ റെയ്ഡ്, ഫോണുകള്‍ പിടിച്ചെടുത്തു

കോട്ടയം : കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടം കൂടി റോഡ് ഉപരോധിച്ച സംഭവത്തിന് പിന്നിലെ ​ഗൂഡാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കി. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് രാത്രി പരിശോധന നടത്തി. 20 ഓളം മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. നിരവധി തൊഴിലാളികളെ ചോദ്യം ചെയ്തു. ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് കൂട്ടംകൂടിയതിന് നിരവധി പേര്‍ക്കെതിരെ കേസെടുത്തു. 

എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മണിക്കൂറുകള്‍ക്കകം ആയിരത്തിലകം അതിഥി തൊഴിലാളികള്‍ സംഘടിച്ചതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കും വിുലക്ക് ലംഘിച്ചുള്ള പ്രതിഷേധത്തിന് പിന്നില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്. ഇന്ന് രാവിലെ ആറ് മണി മുതലാണ് ജില്ലയില്‍ നിരോധനാജ്ഞ. 

ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധനമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെ പായിപ്പാട് കവലയിലേക്ക് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തുകയായിരുന്നു.കൂട്ടത്തോടെയെത്തിയ തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതോടെ പൊലീസ് ലാത്തിവീശിയാണ് ഇവരെ ഓടിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com