കല്പറ്റ: വയനാട്ടിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ചെന്നൈയിൽ പോയിവന്ന ട്രക്ക് ഡ്രൈവർക്ക്. കഴിഞ്ഞ മാസം 16നാണ് ഇയാൾ ചെന്നൈയിലെക്ക് പോയത്. ഏപ്രിൽ 26നാണ് മാർക്കറ്റിൽ നിന്നെടുത്ത ചരക്കുമായി തിരിച്ചെത്തിയത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. റാന്‍ഡം ചെക്കിങ്ങിന്റെ ഭാഗമായി ഏപ്രിൽ 28 നാണ് ഇയാളുടെ സാമ്പിൾ ശേഖരിച്ചത്. പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇയാളുടെ കൂടെ യാത്ര ചെയ്തവർക്കാർക്കും രോഗമില്ല. ഇയാൾ കാര്യമായി ആരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.
മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട്ടില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 300 സാമ്പിളുകളാണ് പരിശോധിച്ചത്. ഗ്രീന്‍സോണായിരുന്ന വയനാട് ഓറഞ്ച് സോണായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ