നാളെ മുതൽ ബാങ്കുകളുടെ പ്രവർത്തനം പതിവ് പോലെ; റെഡ് സോണുകളിൽ നിയന്ത്രണം തുടരും

നാളെ മുതൽ ബാങ്കുകളുടെ പ്രവർത്തനം പതിവ് പോലെ; റെഡ് സോണുകളിൽ നിയന്ത്രണം തുടരും

നാളെ മുതൽ ബാങ്കുകളുടെ പ്രവർത്തനം പതിവ് പോലെ; റെഡ് സോണുകളിൽ നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലാകും. റെഡ് സോണുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും. മറ്റ് പ്രദേശങ്ങളില്‍ സാധാരണ നിലയിൽ പ്രവർത്തിക്കും. പ്രവര്‍ത്തനം 10 മണി മുതല്‍ നാല് മണിവരെ ഫിക്‌സഡ് അവേഴ്‌സും അഞ്ച് മണി വരെ വര്‍ക്കിങ് സമയവുമായിരിക്കും. 

ഒന്നര മാസത്തിന് ശേഷമാണ് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നത്. സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ചേര്‍ന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.

എന്നാല്‍ റെഡ്‌സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച് കലക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com