കൊല്ലം: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റു മരിച്ചു. അടൂർ പറക്കോട് സ്വദേശി സൂരജിന്റെ ഭാര്യ ഉത്രയാണ് (25) മരിച്ചത്. മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ വച്ച് പാമ്പുകടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു ഉത്ര.
ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ്. പാമ്പുകടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കി മാതാപിതാക്കൾക്കൊപ്പം ഏറത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഉത്ര. വ്യാഴാഴ്ച രാവിലെ അമ്മ ചായകുടിക്കാൻ വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിലാണ് പാമ്പുകടിയേറ്റത് അറിഞ്ഞത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സൂരജ്. മകൻ: ധ്രുവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ