പാത്രങ്ങളും വസ്ത്രവും സ്വയം കഴുകണം, ഒരു കാരണവശാലും മുറിക്കു പുറത്തിറങ്ങരുത്; ഹോം ക്വാറന്റൈന്‍ എ്ന്നാല്‍ റൂം ക്വാറന്റൈന്‍ തന്നെ  

പാത്രങ്ങളും വസ്ത്രവും സ്വയം കഴുകണം, ഒരു കാരണവശാലും മുറിക്കു പുറത്തിറങ്ങരുത്; ഹോം ക്വാറന്റൈന്‍ എ്ന്നാല്‍ റൂം ക്വാറന്റൈന്‍ തന്നെ  
പാത്രങ്ങളും വസ്ത്രവും സ്വയം കഴുകണം, ഒരു കാരണവശാലും മുറിക്കു പുറത്തിറങ്ങരുത്; ഹോം ക്വാറന്റൈന്‍ എ്ന്നാല്‍ റൂം ക്വാറന്റൈന്‍ തന്നെ  

ആലപ്പുഴ:ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിച്ചുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ച് വീട്ടില്‍ അവര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറികളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒരു കാരണവശാലും നിരീക്ഷണത്തിലുള്ളവര്‍ മുറിക്ക്  വെളിയിലേക്ക് പോകാന്‍ പാടില്ല.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ടോയ്‌ലറ്റ് അറ്റാച്ച്ഡ് ആയ മുറികളില്‍ തന്നെ കഴിഞ്ഞുകൂടുന്നു എന്ന് വീട്ടിലുള്ളവര്‍ ഉറപ്പുവരുത്തേണ്ടതാണ്.  ഈ മുറിയിലേക്ക് മറ്റുള്ളവര്‍ ഒരുകാരണവശാലും പ്രവേശിക്കാന്‍ പാടില്ല. നിശ്ചിത ഇടവേളകളില്‍ മുറി വൃത്തിയാക്കേണ്ട സാഹചര്യത്തില്‍   നിരീക്ഷണത്തിലുള്ളവര്‍   തന്നെ അത് ചെയ്യണം.

ഭക്ഷണം വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ മാത്രം ഇവര്‍ക്ക് കൊടുക്കുന്നതാണ് നല്ലത്. മുറിക്കു വെളിയില്‍ ഭക്ഷണം എത്തിച്ച് നല്‍കുക.  ഭക്ഷണം നിരീക്ഷണത്തിലുള്ളയാള്‍   എടുത്തു കഴിച്ചതിനുശേഷം  പാത്രം സ്വയം കഴുകി വൃത്തിയാക്കി വയ്ക്കണം. നിരീക്ഷണത്തിലുള്ളയാള്‍  ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അവര്‍ തന്നെ കഴുകി അണുനാശിനി  ഉപയോഗിച്ച് വൃത്തിയാക്കണം. ഇവര്‍ ഉപയോഗിച്ച വസ്ത്രങ്ങളോ വീട്ടുപകരണങ്ങളോ  മറ്റുള്ളവര്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. നിരീക്ഷണത്തിലുള്ളവര്‍   വീട്ടിലെ മറ്റ് അംഗങ്ങളില്‍ നിന്നും അകന്ന് തങ്ങളുടെ  മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞുകൂടണം.  

മുന്‍കരുതല്‍ എടുക്കുക വഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍  തിരിച്ചറിയണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍  കര്‍ശനമായി പാലിക്കണമെന്നും  ഡിഎംഒ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com