ദമാമിൽ നിന്നുള്ള വിമാനം കൊച്ചിയിലിറങ്ങി; മടങ്ങിയെത്തിയത് 174 പേർ

ദമാമിൽ നിന്നുള്ള വിമാനം കൊച്ചിയിലിറങ്ങി; മടങ്ങിയെത്തിയത് 174 പേർ
ദമാമിൽ നിന്നുള്ള വിമാനം കൊച്ചിയിലിറങ്ങി; മടങ്ങിയെത്തിയത് 174 പേർ

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ ദമാമിൽ കുടുങ്ങിപ്പോയ യാത്രക്കാരുമായി വിമാനം കൊച്ചിയിലെത്തി. 174 പ്രവാസികളാണ് വിമാനമിറങ്ങിയത്. ഗർഭിണികൾ, രോഗികൾ, ഫൈനൽ എക്സിറ്റിൽ പോകുന്നവർ, വിസ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങിയത്. ദുബായിൽ നിന്ന് പ്രവാസികളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലുമെത്തി.

നാളെ ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്കും 14 ന് കൊച്ചിയിലേക്കും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ മലയാളികളെ നാട്ടിലെത്തിക്കും. നിലവിൽ റിയാദ്, ജിദ്ദ, ദമാം എന്നീ പ്രധാന നഗരങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ മാത്രമാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ എംബസി പരിഗണിച്ചത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കഴിയുന്ന ഗർഭിണികളും, വിസ കാലാവധി കഴിഞ്ഞവരുമായ മലയാളികൾ ഉൾപ്പടെയുള്ളവരുടെ മടക്കം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നീ വിമാനത്താവളങ്ങളിൽ നിന്നായി അഞ്ച് വിമാന സർവീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അതിൽ ഒന്നൊഴികെ നാല് സർവീസും കേരളത്തിലേക്കാണ്. മെയ് 14നു ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കാണ് പ്രഥമ ഘട്ടത്തിലെ അവസാന വിമാന സർവീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com