ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും ;  ഭക്തര്‍ക്ക് പ്രവേശനമില്ല

ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനമില്ല. 19 വരെ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും ;  ഭക്തര്‍ക്ക് പ്രവേശനമില്ല

പത്തനംതിട്ട : ഇടവമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നുതുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിക്കും.

ഇടവം ഒന്നായ 15 ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനമില്ല. 19 വരെ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നട തുറക്കുന്നതിനും അടയ്ക്കുന്നതിനും സമയക്രമീകരണം വരുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിപാടുകള്‍ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകില്ല. 19ന് നട അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com