പിപിഇ കിറ്റ് ധരിച്ചില്ല, ഒരു ദിവസം മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചത് മാസ്കും കയ്യുറകളും മാത്രമുപയോ​ഗിച്ച്; രണ്ട് ഹെഡ് നഴ്സുമാർ ക്വാറന്റൈനിൽ 

ഇരുവരുടെയും സ്രവം പരിശോധനയ്ക്ക് അയയ്ക്കും
പിപിഇ കിറ്റ് ധരിച്ചില്ല, ഒരു ദിവസം മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചത് മാസ്കും കയ്യുറകളും മാത്രമുപയോ​ഗിച്ച്; രണ്ട് ഹെഡ് നഴ്സുമാർ ക്വാറന്റൈനിൽ 

തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ഹെഡ് നഴ്സുമാർ കോവിഡ് മാനദണ്ഡങ്ങളും അണുബാധ നിയന്ത്രണ നിർദേശങ്ങളും ലംഘിച്ചതായി കണ്ടെത്തൽ. കോവിഡ് ഐസലേഷൻ വാർഡിൽ ജോലിക്കു നിയോഗിച്ച ഇരുവരും നിർദേശങ്ങൾ ലംഘിച്ചതായി മെഡിക്കൽ ബോർഡ് കണ്ടെത്തി.

ജീവനക്കാർക്ക് ആശുപത്രി അനുവദിക്കുന്ന പിപിഇ കിറ്റുകൾ ഉപയോഗിക്കാൻ വിസമ്മതിച്ച ഇവർ എൻ 95 മാസ്കും കയ്യുറകളും മാത്രം ധരിച്ചാണ് ഒരു ദിവസം മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചത്. സംഭവം ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് 14 ദിവസം ക്വാറന്റൈനിൽ  പ്രവേശിക്കാൻ ആവശ്യപ്പെട്ടു.

ഇരുവരുടെയും സ്രവം പരിശോധനയ്ക്ക് അയയ്ക്കും. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com