ബെവ് ക്യു എന്ന് പ്ലേ സ്റ്റോറില്‍ വരുമെന്ന് നാളെ അറിയാം; ഗൂഗിള്‍ തിരിച്ചയച്ചെന്ന വാര്‍ത്ത വന്ന സമയത്ത് അപേക്ഷ നല്‍കിയിട്ടില്ലെന്ന് കമ്പനി

മദ്യ വില്‍പ്പനയ്ക്കുള്ള ബെവ് ക്യു ആപ്പ് ഗൂഗിള്‍ നിഷേധിച്ചിട്ടില്ലെന്ന് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച കമ്പനി ഫെയര്‍ കോഡ് ടെക്‌നോളജീസ്
ബെവ് ക്യു എന്ന് പ്ലേ സ്റ്റോറില്‍ വരുമെന്ന് നാളെ അറിയാം; ഗൂഗിള്‍ തിരിച്ചയച്ചെന്ന വാര്‍ത്ത വന്ന സമയത്ത് അപേക്ഷ നല്‍കിയിട്ടില്ലെന്ന് കമ്പനി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള ബെവ് ക്യു ആപ്പിന് ഗൂഗിള്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച കമ്പനി ഫെയര്‍ കോഡ് ടെക്‌നോളജീസ്. ഗൂഗിളിന് അപേക്ഷ നല്‍കിയിട്ടുള്ളൂവെന്നും കമ്പനി വിശദീകരിച്ചു. ഐടി ഡിപ്പാര്‍ട്ട്്‌മെന്റാണ് ഗൂഗിളിന് അപേക്ഷ നല്‍കേണ്ടത്. തിരിച്ചയച്ചെന്ന വാര്‍ത്ത വരുമ്പോള്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു. ആപ്ലിക്കേഷന്‍ എന്ന് പ്ലേ സ്റ്റോറില്‍ വരുമെന്ന് നാളെ അറിയാമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്കായി നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ ഗൂഗിള്‍ തിരിച്ചയച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും ആപ്പിനു തകരാറുണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആപ്ലിക്കേഷനില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാം.

ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാത് കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാഴ്‌സലായി വാങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com