'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ'

നാടാകെ വിഷമസ്ഥിതി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നമാണ് പ്രധാനം
'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ'

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‌ ജന്മദിനാശംസകൾ നേർന്ന് സൂപ്പർതാരം മോഹൻലാൽ. ഫെയ്‌സ്‌ബുക്കിലൂടെ ആയിരുന്നു മോഹൻലാലിന്റെ ആശംസ. "കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' മോഹൻലാൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനമാണ് ഇന്ന്. 1945 മെയ്‌ 24നാണ്‌ പിണറായി വിജയൻ ജനിച്ചത്‌. എന്നാൽ ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല. ആ ദിവസം  കടന്നുപോകുന്നൂ എന്നുമാത്രം.  നാടാകെ വിഷമസ്ഥിതി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പിണറായി വിജയന്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com