കാസര്‍കോട്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ഈദ്ഗാഹ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തില്‍ കാസർകോട് ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു.
മൗലവിയെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷപരിപാടി നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെ നടത്തിയ പരിപാടിയിൽ നിരവധി പേര് പങ്കെടുത്തിരുന്നു. കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനും, കണ്ടാലറിയാവുന്ന എഴുപത് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ