മെട്രോ ഇനി പേട്ട വരെ; സേഫ്റ്റി കമ്മീഷണറുടെ അനുമതി; ഒന്നാം ഘട്ടം പൂർത്തിയായി

മെട്രോ ഇനി പേട്ട വരെ; സേഫ്റ്റി കമ്മീഷണറുടെ അനുമതി; ഒന്നാം ഘട്ടം പൂർത്തിയായി
മെട്രോ ഇനി പേട്ട വരെ; സേഫ്റ്റി കമ്മീഷണറുടെ അനുമതി; ഒന്നാം ഘട്ടം പൂർത്തിയായി

കൊച്ചി: ആലുവ മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി. തൈക്കുടം- പേട്ട റീച്ചിനും പ്രവർത്തനാനുമതി നൽകി. റെയിൽവേ സേഫ്റ്റി കമ്മീഷണർ അം​ഗീകാരം നൽകിയത്. 1.33 കിലോമീറ്റർ പാതയ്ക്കാണ് അനുമതി നൽകിയത്. ലോക്ക്ഡൗൺ അവസാനിച്ചാൽ ഉദ്ഘാടനം നടത്തും.  

ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് (ഡിഎംആർസി) ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. പേട്ട- ത‌ൃപ്പൂണിത്തുറ രണ്ടാം ഘട്ട നിർമാണം കെഎംആർഎൽ നേരിട്ട് നടത്തും.

ആദ്യം പാലാരിവട്ടം വരെയും, പിന്നീട് മഹാരാജാസ് വരെയും, പിന്നാലെ തൈക്കുടം വരെയും മെട്രോ സർവീസ് ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു. ഫെബ്രുവരിയിൽ തൈക്കുടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള ഭാഗത്ത് സർവീസ് തുടങ്ങിയത്. പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരയെുള്ള ഭാഗത്തെ പണികൾ ഇപ്പോൾ പുരോ​ഗമിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com