എം ജി സർവകലാശാല ബിരുദ പരീക്ഷകൾ നാളെ മുതൽ ; വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ

പരീക്ഷ കേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക് പേജിലും ലഭ്യമാണ്
എം ജി സർവകലാശാല ബിരുദ പരീക്ഷകൾ നാളെ മുതൽ ; വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ

കോട്ടയം: എംജി സർവകലാശാല നടത്തുന്ന ആറാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ  (റഗുലർ/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബർ ഫോറൻസിക്/മോഡൽ 3 ഇലക്‌ട്രോണിക്‌സ്/ബി.വോക്) നാളെ  ആരംഭിക്കും.  റഗുലർ വിദ്യാർഥികൾ  മാതൃ സ്‌ഥാപനത്തിലും പ്രൈവറ്റ് വിദ്യാർഥികൾ മുൻപ് നൽകിയിരുന്ന പരീക്ഷ കേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക് പേജിലും ലഭ്യമാണ്.

പരീക്ഷ കേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെ.പി.എം. ആർട്‌സ് ആൻഡ് സയൻസ് കോളജിലും, എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യുസിയിലും  പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്റ് തോമസിലും കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബികോം വിദ്യാർഥികളും നാട്ടകം ഗവൺമെന്റ് കോളജിലും, മറ്റ് വിദ്യാർഥികൾ കോട്ടയം ബസേലിയസിലും പരീക്ഷയെഴുതണം.

ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ: എസ്.ഡി. കോളജ്, നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ചേർത്തല, പോരുകര കോളജ് ഓഫ് എജ്യുക്കേഷൻ, സെന്റ് മൈക്കിൾസ് കോളജ്, സെന്റ് സേവ്യേഴ്‌സ് കോളജ്, വൈക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com