‘മൗനാക്ഷരങ്ങൾ’ ഷൂട്ടിങ്ങിനിടയിൽ കണ്ടുമുട്ടി, സൗഹൃദം വിവാഹത്തിലെത്തി; ദിനൂപും റെജിലയും ഇനി ഒന്നിച്ച് 

ഇന്നലെ ചുണ്ടപ്പുറം പനോളിക്കാവ് പരദേവതാക്ഷേത്രത്തിൽവെച്ച് ദിനൂപ് റെജിലയെ മിന്നുചാർത്തി
‘മൗനാക്ഷരങ്ങൾ’ ഷൂട്ടിങ്ങിനിടയിൽ കണ്ടുമുട്ടി, സൗഹൃദം വിവാഹത്തിലെത്തി; ദിനൂപും റെജിലയും ഇനി ഒന്നിച്ച് 

ധിരമൂക കലാകാരൻമാർ മാത്രം അഭിനയിച്ച സിനിമയാണ് ‘മൗനാക്ഷരങ്ങൾ’. ചിത്രത്തിൽ രാഷ്ട്രീയനേതാവിന്റെ വേഷമായിരുന്നു ദിനൂപിന്. അധ്യാപികയായാണ് റെജില വേഷമിട്ടത്. ഷൂട്ടിങ് സെറ്റിൽ വച്ച് ഒരു വർഷം മുൻപ് കണ്ടുമുട്ടിയ ഇരുവരും അടുത്ത സുഹൃത്തുകളായി. പരസ്പരം മനസ്സിലാക്കിയ ഇരുവരും മുന്നോട്ടുള്ള ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചു. 

ഇന്നലെ ചുണ്ടപ്പുറം പനോളിക്കാവ് പരദേവതാക്ഷേത്രത്തിൽവെച്ച് ദിനൂപ് റെജിലയെ മിന്നുചാർത്തി. താമരശ്ശേരി ഡെഫ് സെന്റർ അംഗമായ ദിനൂപ് കൊത്തുപണി വിദഗ്ധനും കൂടിയാണ്. കൊടുവള്ളി സ്വദേശികളായ രാഘവന്റെയും രുക്മിണിയുടെയും മകളാണ് റെജില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com