ബുള്ളറ്റ് മോഷ്ടിച്ച് രൂപമാറ്റം വരുത്തി; നമ്പര്‍ പ്ലേറ്റും വ്യാജം; കറങ്ങിനടന്ന രണ്ടുപേര്‍ പിടിയില്‍

മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടന്ന രണ്ടുപേരെ പിടികൂടി. ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് നോക്കാംപാറയില്‍ നിന്നും ബൈക്ക് പിടികൂടിയത്
ബുള്ളറ്റ് മോഷ്ടിച്ച് രൂപമാറ്റം വരുത്തി; നമ്പര്‍ പ്ലേറ്റും വ്യാജം; കറങ്ങിനടന്ന രണ്ടുപേര്‍ പിടിയില്‍


കോട്ടയ്ക്കല്‍: മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടന്ന രണ്ടുപേരെ പിടികൂടി. ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് നോക്കാംപാറയില്‍ നിന്നും ബൈക്ക് പിടികൂടിയത്. സൈലന്‍സറില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ വന്ന ബുള്ളറ്റ് പരിശോധനാ സംഘം തടയുകയായിരുന്നു. കെ എല്‍ 58 സെഡ് 1200 എന്ന നമ്പര്‍ വെച്ച ബുള്ളറ്റാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ നമ്പര്‍ വ്യാജമെന്ന് കണ്ടതോടെ കൂടുതല്‍ പരിശോധന നടത്തി. വാഹനത്തിന്റെ നമ്പര്‍ കെ എന്‍ 55 എ ബി 1477 ആണെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ വെള്ളിയാംപുറം സ്വദേശിയുടെതാണെന്നും മൂന്നാഴ്ച മുമ്പ് മോഷണം പോയതാണെന്നും വ്യക്തമായി.

അതേസമയം, വാഹനത്തിന്റെ നമ്പര്‍ തലശേരി സ്വദേശിയുടെ ഉടമയിലുള്ള മറ്റൊരു വാഹനത്തിന്റേതാണെന്നും വാഹനം അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായതോടെ ഇവരെ വാഹന സഹിതം കോട്ടയ്ക്കല്‍ പൊലീസിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com