ത​ദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക അടുത്ത ചൊവ്വാഴ്ച; പേര് ചേർക്കാൻ ഇനി അവസരമില്ല 

ത​ദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക അടുത്ത ചൊവ്വാഴ്ച; പേര് ചേർക്കാൻ ഇനി അവസരമില്ല 
ത​ദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക അടുത്ത ചൊവ്വാഴ്ച; പേര് ചേർക്കാൻ ഇനി അവസരമില്ല 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടർ പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേർക്കാൻ അവസരം നൽകിയത്. പുതിയ പേരുകൾ ഉൾപ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമില്ല. 

വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് കമ്മീഷൻ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 

രോഗികൾക്ക് തപാൽ വോട്ട് സൗകര്യം ഉൾപ്പടെ ഏർപ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളിൽ രോഗം വരുന്നവർക്ക് പിപിഇ കിറ്റ് നൽകി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാനാണ് നീക്കം. പ്രചാരണത്തിനും വോട്ടെടുപ്പിനും കർശന നിയന്ത്രണങ്ങളുണ്ടാകും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂ‍ർത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ അഡിമിനിസ്ട്രേറ്റീവ് ഭരണം വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com