ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ ആശുപത്രിയില്‍ കൊണ്ടുവന്നു ; സ്വര്‍ണ്ണക്കടത്തുകേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസാന്‍ അയിലകരയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി രക്ഷപ്പെട്ടു. ദുബായില്‍ നിന്നെത്തിയ മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസാന്‍ അയിലകരയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. 

ഇയാളുടെ ദേഹത്ത് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുന്നതിന് പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കസ്റ്റംസ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com