കൂടുതല്‍ തെളിവ് കിട്ടി ; നിക്ഷേപതട്ടിപ്പില്‍ എം സി കമറുദ്ദീന്റെ അറസ്റ്റ് ഉടനെന്ന് പൊലീസ്

കമ്പനിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ കമറുദ്ദീന് തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ട്. കൂടുതല്‍ തെളിവുകൾ ലഭിച്ചെന്ന് പൊലീസ്
കൂടുതല്‍ തെളിവ് കിട്ടി ; നിക്ഷേപതട്ടിപ്പില്‍ എം സി കമറുദ്ദീന്റെ അറസ്റ്റ് ഉടനെന്ന് പൊലീസ്

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന് പങ്കുണ്ടെന്ന് കണ്ടെത്തിയതായി എഎസ്പി വിവേക് കുമാര്‍. കമ്പനിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ കമറുദ്ദീന് തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ട്. എംഎല്‍എക്കെതിരെ കൂടുതല്‍ തളിവുകള്‍ ലഭിച്ചു. കമറുദ്ദീന്റെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്നും എഎസ്പി വിവേക് കുമാര്‍ അറിയിച്ചു.

വഞ്ചനാ കുറ്റം ചുമത്തിയാകും കമറുദ്ദീനെ അറസ്റ്റ് ചെയ്യുകയെന്നാണ് സൂചന. വളരെ വിപുലമായ തട്ടിപ്പാണ് നടന്നതെന്ന് എഎസ്പി പറഞ്ഞു. കാസര്‍കോട് എസ് പി ഓഫീസില്‍ എം എല്‍എ കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഖമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com