എം സി കമറുദ്ദീന്‍ എംഎല്‍എ റിമാന്‍ഡില്‍; ജില്ലാ ജയിലിലേക്ക്, ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

എംഎല്‍എയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. കമറുദ്ദീന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കാഞ്ഞങ്ങാട് കോടതി പരിഗണിക്കും. 
എം സി കമറുദ്ദീന്‍ എംഎല്‍എ റിമാന്‍ഡില്‍; ജില്ലാ ജയിലിലേക്ക്, ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ കോടതി റിമാന്‍ഡ് ചെയ്തു. എംഎല്‍എയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. കമറുദ്ദീന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കാഞ്ഞങ്ങാട് കോടതി പരിഗണിക്കും. 

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് കമറുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്.

77 കേസുകളാണ് കമറുദ്ദീനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചന്തേര സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 കേസുകളാണ് നിലവില്‍ മുസ്ലിം ലീഗ് എംഎല്‍എക്കെതിരെ ഉള്ളത്.

ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്. പൂക്കോയ തങ്ങളെ എസ്പി ഓഫീസിലേക്കു വിളിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍.

15 കോടിയുടെ തട്ടിപ്പു നടന്നതിനു ശക്തമായ തെളിവുകള്‍ കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്‌റ്റേഷന്‍, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായാണ് എംഎല്‍എയ്‌ക്കെതിരെ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com