നിയമസഭാ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക 16ന് 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
നിയമസഭാ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക 16ന് 

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

2021 ജനുവരി ഒന്നോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കും. ഡിസംബര്‍ 15 വരെ പട്ടികയിലെ തെറ്റ് തിരുത്തുകയും പരാതികള്‍ അറിയിക്കുകയും ചെയ്യാം. കരട് വോട്ടര്‍ പട്ടിക https://www.nvsp.in/www.nvsp.in/ വെബ്‌സൈറ്റില്‍ പരിശോധിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com