കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; മേയര്‍ സൗമിനി ജെയിന് സീറ്റില്ല

കൊച്ചി  കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി.
കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; മേയര്‍ സൗമിനി ജെയിന് സീറ്റില്ല

കൊച്ചി: കൊച്ചി  കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. കൊച്ചി കോര്‍പ്പറേഷനിലെ നിലവിലെ മേയര്‍ സൗമിനി ജെയ്‌നിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

63 ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്‌ലീം ലീഗിന് ആറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാല് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

'പല തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ എത്തുന്നു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നു', എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞത്. ചില നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com