അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നേ എന്നു നിലവിളിച്ചിട്ട് എന്തു കാര്യം?; ഐസക്കിനെതിരെ മുരളീധരന്‍

അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നേ എന്നു നിലവിളിച്ചിട്ട് എന്തു കാര്യം?; ഐസക്കിനെതിരെ മുരളീധരന്‍
അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നേ എന്നു നിലവിളിച്ചിട്ട് എന്തു കാര്യം?; ഐസക്കിനെതിരെ മുരളീധരന്‍

ന്യൂഡല്‍ഹി: കള്ളക്കളി പുറത്തുവരുമെന്നതിനാലാണ് ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബിയിലെ സിഎജി ഓഡിറ്റിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാല്‍ കിഫ്ബിക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ഐസക്ക് കുടുങ്ങുമെന്ന് കരുതിയിട്ടാണോ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണത്തിന് കത്ത് എഴുതാത്തതെന്ന് വി.മുരളീധരന്‍ ചോദിച്ചു. 

ഉപ്പുതിന്നുവെന്ന് അറിയുന്നത് കൊണ്ടും അതില്‍ വെള്ളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണോ മന്ത്രി തോമസ് ഐസക്ക് സി.എ.ജി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്? സിഎജി ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് കേന്ദ്രവിരുദ്ധ സമരത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുകയല്ല വേണ്ടത്. പകരം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്യേണ്ടത്- മുരളീധരന്‍ പറഞ്ഞു. 

തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോ എന്നാണ് സംശയം. കിഫ്ബിയെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍.എസ്.എസ്. എന്തെങ്കിലും പ്രത്യേക സംവിധാനം ഏര്‍പ്പാടാക്കിയോ എന്ന് ഞാനിതുവരെ മനസിലാക്കിയിട്ടില്ല. തോമസ് ഐസക്കിന് അതെല്ലാം അറിയാമെങ്കില്‍ അദ്ദേഹം അക്കാര്യങ്ങള്‍ പുറത്തുവിടട്ടെ. രാംമാധവ് എന്നുവന്നു, ആരെ കണ്ടു, എവിടവെച്ച് കണ്ടു എന്നത് വിജിലന്‍സ് അന്വേഷിക്കട്ടെ. െ്രെകംബ്രാഞ്ച് കേസെടുക്കട്ടെയെന്ന് മുരളീധരന്‍ പറഞ്ഞു.

കള്ളപ്പണത്തിന് എതിരായി കേരളത്തില്‍ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് ശ്രമം. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നുവെന്ന് നിലവിളിക്കുന്നതില്‍ പ്രയോജനമില്ല. കള്ളപ്പണക്കാര്‍ക്കെതിരെ കേന്ദ്രഏജന്‍സികള്‍ നീങ്ങുന്നതിനെ കേരള സര്‍ക്കാരിനെതിരായ നിലാപാടായി വ്യാഖ്യാനിച്ച് കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനും കള്ളപ്പണക്കാര്‍ക്ക് വിഹരിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താനുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com