ഇനി അപരന്മാരെ പേടിക്കണ്ട, സ്ഥാനാർത്ഥികളുടെ പേരിൽ ചില്ലറ മാറ്റം വരുത്താൻ അനുമതി 

സ്ഥാനാർത്ഥികൾക്ക് സ്വന്തം പേരിനൊപ്പം ഡോക്ടർ, അഡ്വക്കേറ്ര് തുടങ്ങിയ പദങ്ങളോ നാട്ടിൽ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ കൂട്ടിച്ചേർക്കാം
ഇനി അപരന്മാരെ പേടിക്കണ്ട, സ്ഥാനാർത്ഥികളുടെ പേരിൽ ചില്ലറ മാറ്റം വരുത്താൻ അനുമതി 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ അപരന്മാർ വോട്ടുചോർത്തുമെന്ന പേടി ഇനി സ്ഥാനാർത്ഥികൾക്ക് വേണ്ട. ഒരേ വാർഡിൽ മത്സരിക്കാൻ ഒരേ പേരിൽ ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ പേരിൽ ചില്ലറ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. 

ഒരേ പേര് തലവേദനയാകുമെന്ന് തോന്നിയാൽ സ്ഥാനാർത്ഥികൾക്ക് സ്വന്തം പേരിനൊപ്പം ഡോക്ടർ, അഡ്വക്കേറ്ര് തുടങ്ങിയ പദങ്ങളോ നാട്ടിൽ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ കൂട്ടിച്ചേർക്കാം. 

നാമനിർദേശ പത്രികയിൽ പേരുമാറ്റം അറിയിച്ചിട്ടില്ലെങ്കിൽ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് പ്രത്യേക അപേക്ഷ വരണാധികാരിക്ക് നൽകണം. അപേക്ഷയിൽ നൽകുന്ന പേരായിരിക്കും ബാലറ്റ് പേപ്പറിലുണ്ടാകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com