10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ മുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍; ജനുവരിയില്‍ പഠിപ്പിച്ചു തീര്‍ക്കുക ലക്ഷ്യം

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഡിസംബര്‍ മുതല്‍ ഈ ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നീക്കിവയ്ക്കും.

 10,12 ക്ലാസുകാര്‍ക്ക് ഇപ്പോള്‍ പ്രതിദിനം ഒന്നര മണിക്കൂറില്‍ 3 ക്ലാസുകളാണു നല്‍കുന്നത്. ഇത് ഇരട്ടിയാക്കിയാലേ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനാകൂ. പിറകിലായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും ക്ലാസ് പുനഃക്രമീകരണം. ഡിസംബറിനകം പഠിപ്പിച്ചുതീര്‍ത്ത് ജനുവരി മുതല്‍ റിവിഷന്‍ നടത്തുകയാണു പതിവു രീതി. എന്നാല്‍ കോവിഡ് മൂലം ഇത് അപ്രായോഗികമായി.

സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും കോവിഡ് നിയന്ത്രണവിധേയമായ ശേഷം തീരുമാനിക്കാമെന്നാണു സര്‍ക്കാരിന്റെ നിലപാട്. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയതിനാല്‍ 10,12 ക്ലാസുകാര്‍ക്കെങ്കിലും ജനുവരി മുതല്‍ സ്‌കൂളുകളില്‍ ക്ലാസ് നടത്താനാവുമെന്നാണു പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com