ആവള പാണ്ടിയിലെ 'പിങ്ക്' വിസ്മയം; 'മുള്ളന്‍ പായല്‍' ചിത്രങ്ങള്‍ വൈറല്‍; കാണാനെത്തുന്നത് നിരവധി പേര്‍

ആവള പാണ്ടിയിലെ 'പിങ്ക്' വിസ്മയം; 'മുള്ളന്‍ പായല്‍' ചിത്രങ്ങള്‍ വൈറല്‍; കാണാനെത്തുന്നത് നിരവധി പേര്‍

ആവള പാണ്ടിയിലെ 'പിങ്ക്' വിസ്മയം; 'മുള്ളന്‍ പായല്‍' ചിത്രങ്ങള്‍ വൈറല്‍; കാണാനെത്തുന്നത് നിരവധി പേര്‍

കോഴിക്കോട്: മഹാമാരിയുടെ കാലത്തും പ്രകൃതി അതിന്റെ വര്‍ണ വിസ്മയ കാഴ്ചകള്‍ ഒരുക്കുന്നതില്‍ ഒരു കുറവും വരുത്തുന്നില്ലെന്ന് ചുറ്റും കണ്ണോടിച്ചാല്‍ നമുക്ക് കാണാം. ശൈത്യകാല പുഷ്പങ്ങളുടെ വര്‍ണക്കാഴ്ചകള്‍ ഇന്ത്യയിലെ പല ഗ്രാമങ്ങളേയും ഇപ്പോള്‍ നിറപ്പകിട്ടുള്ളതാക്കി മാറ്റുന്നുണ്ട്. 

ഷില്ലോങില്‍ അത് ചെറി ബ്ലോസം പൂക്കളാണെങ്കില്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ അത് 'മുള്ളന്‍ പായലി'ന്റെ രൂപത്തിലാണ് പിങ്ക് നിറത്തിന്റെ ചാരുത പ്രകൃതിയില്‍ നിറയ്ക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപത്തുള്ള കുട്ടോത്ത് ആവള പാണ്ടിയിലാണ് തോട്ടില്‍ 'മുള്ളന്‍ പായല്‍' പൂത്ത് പിങ്ക് നിറത്തിലുള്ള പൂക്കള്‍ കാഴ്ചയൊരുക്കുന്നത്. 

ഇതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആളുകളാണ് ഇപ്പോള്‍ മുള്ളന്‍ പായല്‍ പൂത്തത് കാണാനായി ഇവിടേയ്ക്ക് എത്തുന്നത്. കബോംബ ഫുര്‍ക്കറ്റ കുടുംബത്തില്‍പ്പെട്ട ജല സസ്യമാണ് 'മുള്ളന്‍ പായല്‍' എന്നറിയപ്പെടുന്ന ഇവ. 

അതേസമയം തന്നെ ഇവയുടെ പൂക്കള്‍ വളരെ മനോഹരമാണെങ്കിലും ഇവ വളരുന്നത് വെള്ളത്തിന് നല്ലതല്ലെന്ന അഭിപ്രായവും ചില വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com