ഇനി കെഎസ്ആര്‍ടിസി ഓര്‍ഡിനറിയിലും റിസര്‍വേഷന്‍; സീറ്റ് ഉറപ്പാക്കേണ്ടത് ഇങ്ങനെ

രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കു വൈകുന്നേരങ്ങളിലെ തിരിച്ചുള്ള ബസുകളില്‍ ഇങ്ങനെ സീറ്റ് ഉറപ്പാക്കാം
ഇനി കെഎസ്ആര്‍ടിസി ഓര്‍ഡിനറിയിലും റിസര്‍വേഷന്‍; സീറ്റ് ഉറപ്പാക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലും ഇനി റിസര്‍വേഷന്‍. സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റ് റിസര്‍വേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി 5 രൂപയുടെ കൂപ്പണാണ് കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നല്‍കുക.

ബസില്‍ നിന്നു തന്നെയാണ് കണ്ടക്ടറുടെ പക്കല്‍ നിന്ന് കൂപ്പണ്‍ വാങ്ങേണ്ടത്.  രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കു വൈകുന്നേരങ്ങളിലെ തിരിച്ചുള്ള ബസുകളില്‍ ഇങ്ങനെ സീറ്റ് ഉറപ്പാക്കാം. ഇതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടറില്‍ നിന്നു കൂപ്പണ്‍ വാങ്ങാം. ഇവര്‍ക്കു സീറ്റില്‍ മുന്‍ഗണന ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com