ഇന്നുമുതൽ പുതിയ ടൈംടേബിൾ; കേരള, മംഗള, കുർള എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം 

കേരള, മംഗള, കുർള എക്സ്പ്രസുകളുടെ പുറപ്പെടുന്നസമയത്തിൽ ഇന്നുമുതൽ മാറ്റം വരുത്തുമെന്ന് റെയിൽവേ അറിയിച്ചു
ഇന്നുമുതൽ പുതിയ ടൈംടേബിൾ; കേരള, മംഗള, കുർള എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം 

തിരുവനന്തപുരം: കേരള, മംഗള, കുർള എക്സ്പ്രസുകളുടെ പുറപ്പെടുന്നസമയത്തിൽ ഇന്നുമുതൽ മാറ്റം വരുത്തുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് ഉച്ചയ്ക്ക് 12.20നാണ് ഇന്നുമുതൽ യാത്ര ആരംഭിക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ രാവിലെ 11.20-ന് പകരം രാത്രി 8.10-നാണ് പുറപ്പെടുക. രണ്ടാം ദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. 

എറണാകുളത്തുനിന്ന് നിസാമുദീനിലേക്കുള്ള മംഗള എക്സ്‌പ്രസ് ഇന്നുമുതൽ ഉച്ചയ്ക്ക് 1.25നാണ് പുറപ്പെടുന്നത്. ‍നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 5.40-ന് യാത്ര ആരംഭിച്ച് മൂന്നാം ദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകൾ ഉണ്ടാവില്ല. എന്നാൽ ഡൽഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകൾ പഴയതു പോലെ തുടരും. 

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മുംബയ് ലോകമാന്യതിലകിലേക്കുള്ള നേത്രാവതി(കുർള) എക്സ്പ്രസിന്റെ സമയം 9.15ഉം ആയിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com