ചെന്നിത്തല ഉപഹാരമായി ഐ ഫോൺ വാങ്ങിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ?; കോടിയേരി 

യുഎഇ കോൺസുലേറ്റിൽ നിന്ന് ഉപഹാരമായി ഐ ഫോൺ വാങ്ങിയതിനെപ്പറ്റി  പ്രതിപക്ഷ നേതാവിന് എന്തു പറയാനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് ഉപഹാരമായി ഐഫോൺ വാങ്ങിയതിനെപ്പറ്റി  പ്രതിപക്ഷ നേതാവിന് എന്തു പറയാനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ. കോടതിയിൽ കേസിൽ കക്ഷി ചേർന്ന് ചെന്നിത്തല സത്യം തെളിയിക്കട്ടെയെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

'യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുറാനും ഈന്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ചു രാജി ആവശ്യം ഉന്നയിച്ച  പ്രതിപക്ഷ നേതാവിന്
ഉപഹാരമായി ഐ ഫോൺ വാങ്ങിയതിനെപ്പറ്റി  എന്തു പറയാനുണ്ട്. ഇത് പ്രോട്ടോക്കോൾ ലഘനമല്ലേ ? ഏതായാലും പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നില്ല.അദ്ദേഹം തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്.പക്ഷെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് അദ്ദേഹം മനസ്സിലാക്കണം.സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ പറഞ്ഞു എന്നുപറഞ്ഞ്  ഒരു രേഖയുടെയും പിൻബലമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്. ഐ ഫോൺ ആരോപണം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഉള്ളതാണ് .പുറത്തുപറഞ്ഞ കാര്യമല്ല ഇത്.  കോടതിയിൽ കേസിൽ കക്ഷി ചേർന്ന് ചെന്നിത്തല സത്യം തെളിയിക്കട്ടെ'- കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com