സപ്ലൈകോ ഓൺലൈൻ വിൽപ്പന നാളെ മുതൽ ; അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിൽ‌‌ ഓൺലൈൻ സംവിധാനം 

അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിലാണ്‌‌ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്
സപ്ലൈകോ ഓൺലൈൻ വിൽപ്പന നാളെ മുതൽ ; അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിൽ‌‌ ഓൺലൈൻ സംവിധാനം 

കൊച്ചി : സപ്ലൈകോ ഓൺലൈൻ വിൽപ്പന വെള്ളിയാഴ്‌ച ആരംഭിക്കും. അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിലാണ്‌‌ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. കോവിഡിന്റെ  പശ്ചാത്തലത്തിലാണ് സപ്ലൈകോ പുതിയ സാധ്യതകൾ പരീക്ഷിക്കുന്നത്. 

തിരുവനന്തപുരം–നാല്‌, കൊല്ലം, പത്തനംതിട്ട–-ഒന്നുവീതം, എറണാകുളം– ഏഴ്‌,  തൃശൂർ, കോഴിക്കോട് - നാലുവീതം വിൽപ്പനശാലകളിലാണ്  ഓൺലൈൻ വിൽപ്പന സംവിധാനം ഒരുക്കിയിട്ടുള്ളത്. ജില്ല, വിൽപ്പനശാല എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു. 

തിരുവനന്തപുരം–- ഹൈപ്പർ മാർക്കറ്റ്, വഴുതക്കാട്, പീപ്പിൾ ബസാർ ഫോർട്ട്, ഇൻ ആൻഡ് ഔട്ട് ആൽത്തറ, പീപ്പിൾ ബസാർ ശ്രീകാര്യം. കൊല്ലം: പീപ്പിൾ ബസാർ കൊല്ലം. പത്തനംതിട്ട: പീപ്പിൾ ബസാർ അടൂർ. 

എറണാകുളം: ഹൈപ്പർ മാർക്കറ്റ് ഗാന്ധിനഗർ, പീപ്പിൾ ബസാർ പനമ്പിള്ളി നഗർ, സൂപ്പർമാർക്കറ്റ്  വൈറ്റില, സൂപ്പർമാർക്കറ്റ് ഡിഎച്ച് റോഡ്, സൂപ്പർമാർക്കറ്റ് ഇരുമ്പനം, സൂപ്പർമാർക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പർ മാർക്കറ്റ് പിറവം. തൃശൂർ: പീപ്പിൾ ബസാർ തൃശൂർ, സൂപ്പർമാർക്കറ്റ് പെരുമ്പിളാശേരി, സൂപ്പർമാർക്കറ്റ് മണ്ണുത്തി, സൂപ്പർമാർക്കറ്റ് ഒല്ലൂർ. 

കോഴിക്കോട്:  പീപ്പിൾ ബസാർ കോഴിക്കോട്, സൂപ്പർമാർക്കറ്റ് നടക്കാവ്, സൂപ്പർമാർക്കറ്റ്  ചെറുവണ്ണൂർ, സൂപ്പർമാർക്കറ്റ് കോവൂർ. കൂടുതൽ  വിവരങ്ങൾ supplycokerala.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com