തിരുവനന്തപുരം: മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. വ്യവസായ വകുപ്പ് ജീവനക്കാരനായ സലീം എന്നയാളാണ് 9 വയസുകാരനായ മകൻ ആഷ്ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ആഷ്ലിനെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
രാവിലെ ഭക്ഷണവുമായി വന്ന സലീമിൻറെ സഹോദരിയാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്. ആഷ്ലിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം സലീം തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സലീമിൻറെ കൈഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു.
മൂന്നാമത് വിവാഹം കഴിച്ച ഭാര്യയും പിണങ്ങിപോയതിലുള്ള നിരാശയായിരിക്കാം സലീമിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സലീമിൻറെ ആദ്യ ഭാര്യയിലെ മകനാണ് ആഷ്ലിൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ