സാലറി ചലഞ്ചിനെതിരെ പ്രതിഷേധം; കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ച 868 ജൂനിയർ ഡോക്ടർമാർ രാജിവയ്ക്കുന്നു

സാലറി ചലഞ്ചിന്റെ ഭാ​ഗമായി ശമ്പളത്തിൻ‍റെ 20 ശതമാനം പിടിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി
സാലറി ചലഞ്ചിനെതിരെ പ്രതിഷേധം; കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ച 868 ജൂനിയർ ഡോക്ടർമാർ രാജിവയ്ക്കുന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി നല്‍കി. 868 പേരാണ് രാജിവെക്കുന്നതിനെക്കുറിച്ച് സർക്കാരിനെ അറിയിച്ചത്. സാലറി ചലഞ്ചിന്റെ ഭാ​ഗമായി ശമ്പളത്തിൻ‍റെ 20 ശതമാനം പിടിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. 

കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിലേക്ക് 950 ജൂനിയര്‍ ഡോക്ടര്‍മാരാണ് നിയമിക്കപ്പെട്ടത്. താൽക്കാലിക അടിസ്ഥാനത്തിൽ ജോലിക്ക് ചേർന്ന ഡോക്ടർമാർക്ക് 42,000 രൂപയാണ് ശമ്പളം വാ​ഗ്ദാനം ചെയ്തിരുന്നത്. ഇവരുടെ ശമ്പളവും തസ്തിക നിര്‍‌ണയിക്കാത്തതിനെതിരെ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു,തസ്തിക നിര്‍ണയിച്ച് പിന്നീട് ഉത്തരവായെങ്കിലും പകുതിപ്പേര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. 

350 പേര്‍ക്കാണ് ഇതുവരെ ശമ്പളം കിട്ടിയത്. കിട്ടിയവര്‍ക്ക് തന്നെ സാലറി ചാലഞ്ചും നികുതിയും കിഴിച്ച് 27000 രൂപ മുതല്‍ 29000വരെയാണ് കയ്യില്‍ കിട്ടിയത്. ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. നിലവിലുള്ള 950 പേരില്‍ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും,ബാക്കിയുള്ള 800ലധികം ഡോക്ടര്‍മാര്‍ രാജിക്കത്തും നല്‍കി കഴിഞ്ഞു,സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ല. ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും.

പ്രതിമാസ ശമ്പളത്തില്‍ നിന്ന് 6 ദിവസത്തെ വേതനമാണ് സാലറി ചാലഞ്ചിലേക്കായി വെട്ടികുറയ്ക്കുന്നത്. അതേസമയം തുല്യജോലി ചെയ്യുന്ന   നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർമാക്ക് മുഴുവൻ ശമ്പളവും ലഭിക്കുന്നുണ്ട്. അതില്‍ നിന്ന് വിഹിതം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറമെന്നാണ് ഇവരുടെ സംഘടനയുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com