എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു

ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതിയിലൂടെ മാറ്റാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധി കേശവാനന്ദ ഭാരതിയുടെ ഹര്‍ജിയിലായിരുന്നു

കാസര്‍കോട്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസം മൂലം ഏതാനും ദിവസമായി ആരോഗ്യനില മോശമായിരുന്നു. 

ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതിയിലൂടെ മാറ്റാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധി കേശവാനന്ദ ഭാരതിയുടെ ഹര്‍ജിയിലായിരുന്നു. 1973 ഏപ്രില്‍ 24നായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. 

1971ലെ 29ാമത് ഭരണഘടനാ ഭേദഗതിയും, 1969ലെ ഭൂപരിഷ്‌കരണ നിയമവും, 1971ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവും ചോദ്യം ചെയ്ത് അദ്ദേഹം നിയമ പോരാട്ടത്തിനിറങ്ങി. ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ നാഴികക്കല്ലാണ് കേശവാനന്ദ ഭാരതി-കേരള സര്‍ക്കാര്‍ കേസ്. മഞ്ചത്തായ ശ്രീധരഭട്ടിന്റേയും പത്മാവതിയമ്മയുടേയും മകനായ കേശവാനന്ദ പത്തൊന്‍പതാം വയസിലാണ് എടനീര്‍ മഠാധിപതിയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com