റോഡ് ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നു, കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് എംഎല്‍എ

ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നതായി എംഎല്‍എ പറഞ്ഞു
റോഡ് ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നു, കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് എംഎല്‍എ

പാലക്കാട്: ആസിഡ് ഒഴിച്ച് റോഡ് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നതായി എംഎല്‍എ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. പൊലീസില്‍ പരാതി നല്‍കിയതായും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എംഎഎല്‍എ പറഞ്ഞു. ആസിഡ് ഉപയോഗിച്ച് റോഡ് നശിപ്പിച്ചതിന്റെ ചിത്രങ്ങളും മുഹമ്മദ്  മിഹ്‌സിന്‍ പങ്കുവെച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

റോഡില്‍ ആസിഡ് ഒഴിച്ചത് ദൗര്‍ഭാഗ്യകരം

ഓങ്ങല്ലൂര്‍-കാരക്കാട്‌-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇന്‍സ്‌പെക്ഷന്‍ നടത്തി. റോഡ് തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിര്‍മ്മിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com