തിരുവനന്തപുരം : ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിക്കുക.
ലൈഫ് പദ്ധതിയില്‍ ഇതുവരെ 7.53 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. വെബ്സൈറ്റ് www.life2020.kerala.gov.in സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്പ് ഡെസ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ