48 പേര്‍ക്ക് കോവിഡ്; നെടുങ്കണ്ടം ടൗണ്‍ പൂര്‍ണമായി അടച്ചു; 3000 പേര്‍ നിരീക്ഷണത്തില്‍

48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി നെടുങ്കണ്ടം ടൗണ്‍ പൂര്‍ണമായി അടച്ചു
48 പേര്‍ക്ക് കോവിഡ്; നെടുങ്കണ്ടം ടൗണ്‍ പൂര്‍ണമായി അടച്ചു; 3000 പേര്‍ നിരീക്ഷണത്തില്‍

തൊടുപുഴ: 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി നെടുങ്കണ്ടം ടൗണ്‍ പൂര്‍ണമായി അടച്ചു. മത്സ്യമൊത്തക്കച്ചവടക്കാരന്‍, എക്‌സൈസ്,പഞ്ചായത്ത്, ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കം 48 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3000 പേര്‍ നിരീക്ഷണത്തിലേക്ക് മാറി. 

ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 15 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com