ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം, ജലനിരപ്പ് ക്രമീകരിക്കുന്നു

മഴക്കെടുതി നേരിടാന്‍ ക്യാംപുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും കളക്ടര്‍ വ്യക്തമാക്കി
ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം, ജലനിരപ്പ് ക്രമീകരിക്കുന്നു

തൊടുപുഴ: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടവും, കെഎസ്ഇബിയും. ചെറുഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. 

മഴക്കെടുതി നേരിടാന്‍ ക്യാംപുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയില്‍ നാലടിയോളം വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്നത്. നിലവില്‍ 2383 അടിയാണ് ജലനിരപ്പ്. 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് നാലടി ഉയര്‍ന്ന് 128ലേക്കും എത്തി. വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. 

നിലവില്‍ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര, കുണ്ടള എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുകയാണ്. തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയതായും, പെട്ടിമുടി ദുരന്തത്തിന്റെ സാഹചര്യത്തില്‍ മലയോര മേഖലതളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com