പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക്; വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ നല്‍കണം

പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക്; വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ നല്‍കണം
പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക്; വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ നല്‍കണം

തൃശൂര്‍: കോവിഡ് 19 വൈറസ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍,ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാനാണ് പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്.

വില്ലേജ് ഓഫീസുകള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. പെന്‍ഷന്‍ തുക കൈപ്പറ്റുന്നതിന് ബാങ്ക് ട്രാന്‍സ്ഫര്‍ ഫോം പൂരിപ്പിച്ച് വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഇത് നേരിട്ടോ വാര്‍ഡ്തലത്തില്‍ രൂപീകരിച്ചിട്ടുളള റാപ്പിഡ് റസ്‌പോണ്‍സ് ടീം വഴിയോ ചെയ്യാം. ഇതോടൊപ്പം ഒരു ചെക്ക് ലീഫ്, ചെക്കിന് പുറകില്‍ പെന്‍ഷണറുടെ പേര്, അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബ്രാഞ്ച്, ഐഎഫ്എസ് കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങള്‍ കൂടി രേഖപ്പെടുത്തണം. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ട്രഷറിയിലേക്ക് ചെക്കുകള്‍ കൈമാറും. കമ്മീഷന്‍ ഈടാക്കാതെ തന്നെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുക കൈമാറും.

ഇന്ന് ആരംഭിക്കുന്ന റേഷന്‍ വിതരണത്തിനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ത്യോദയ, മുന്‍ഗണന വിഭാഗങ്ങള്‍ രാവിലെ 9 മുതല്‍ 1 മണി വരെയുളള സമയത്തും എന്‍പിഎസ്, എന്‍പിഎംഎസ് വിഭാഗങ്ങള്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 5 മണി വരെയുളള സമയത്തും റേഷന്‍ വാങ്ങണം. റേഷന്‍ കടയില്‍ തിരക്കും ആള്‍ക്കൂട്ടവും രൂപപ്പെടാന്‍ അനുവദിക്കില്ല. മതിയായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചിട്ടുളളതിനാല്‍ റേഷന്‍ ലഭിക്കില്ലെന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. റേഷന്‍കടകള്‍ക്ക് മുന്നില്‍ അടച്ചിടല്‍ നിബന്ധനകള്‍ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ പൊലീസിനെ നിയോഗിക്കും. ഹാന്‍ഡ് സാനിറ്റൈസറും കൈ കഴുകുന്നതിനുളള സൗകര്യവും ഏര്‍പ്പെടുത്തും.

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ ജില്ലയില്‍ നിന്നുളളവരാണ്. മാര്‍ച്ച് 12 ന് തിരിച്ചെത്തിയ ഇവരുടെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞതാണെന്നും ഇതു വരെ രോഗ ലക്ഷണങ്ങളില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com