കോവിഡ്: വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ 'ഹെല്‍പ് പോര്‍ട്ടലുമായി' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ് പോര്‍ട്ടലുമായി കാലിക്കറ്റ് സര്‍വകലാശാല
കോവിഡ്: വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ 'ഹെല്‍പ് പോര്‍ട്ടലുമായി' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

തേഞ്ഞിപാലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ് പോര്‍ട്ടലുമായി (CU eHelp -for Student Services and Support) കാലിക്കറ്റ് സര്‍വകലാശാല. https://support.uoc.ac.in എന്ന വിലാസത്തിലൂടെ പോര്‍ട്ടലിലെത്താം.

പോര്‍ട്ടല്‍ വഴി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് ഹാജരാകാതെയും ഫോണ്‍വഴി ബന്ധപ്പെടാതെയും വിദ്യാര്‍ഥികള്‍ക്ക് ഉത്തരം ലഭിക്കും. പോര്‍ട്ടലിലെ ടിക്കറ്റിങ് സംവിധാനം വഴി നല്‍കുന്ന പരാതികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ത്തന്നെ അധികാരികള്‍ മറുപടി നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ സമര്‍പ്പിച്ച ആപ്ലിക്കേഷനുകളുടെ തല്‍സ്ഥിതി അറിയുന്നതിനും ബന്ധപ്പെട്ട കൃത്യമായ ഉപദേശങ്ങള്‍ ലഭിക്കുന്നതിനും ഈ പോര്‍ട്ടലില്‍ സംവിധാനങ്ങളുണ്ട്. ആദ്യപടിയെന്നോണം യൂണിവേഴ്‌സിറ്റി അന്വേഷണ വിഭാഗം, പരീക്ഷ ഭവന്‍, ജനറല്‍ & അക്കാഡമിക് , ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, വിദുര വിദ്യാഭ്യാസ വിഭാഗം, ഇക്വലന്‍സി/ മൈഗ്രേഷന്‍ വിഭാഗങ്ങളാണ് ഈ പോര്‍ട്ടലില്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com