പെണ്‍സുഹൃത്തിന്റെ വീടിന് പിന്നിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറില്‍നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമികനിഗമനം
പെണ്‍സുഹൃത്തിന്റെ വീടിന് പിന്നിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

തൃശ്ശൂര്‍ : യുവാവിനെ സുഹൃത്തിന്റെ വീടിന് പുറകില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ ചാഴുരിലാണ് സംഭവം. പഴുവില്‍ സ്വദേശി ഷിന്റോ(35)യാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുറത്തൂരില്‍ ഇയാളുടെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറില്‍നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമികനിഗമനം. 

സ്വര്‍ണ തൊഴിലാളിയാണ് മരിച്ച ഷിന്റോ. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com