'ഈ കരുതലിന് കിട്ടിയ പ്രതിഫലം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകി അന്യസംസ്ഥാന തൊഴിലാളികൾ

രാജസ്ഥാനിൽനിന്ന് എത്തിയ രണ്ട് തൊഴിലാളികളാണ് തങ്ങൾ ജോലിചെയ്തുണ്ടാക്കിയ പണത്തിൽനിന്ന് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്
'ഈ കരുതലിന് കിട്ടിയ പ്രതിഫലം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകി അന്യസംസ്ഥാന തൊഴിലാളികൾ

നീലേശ്വരം; ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. നാട്ടുകാർക്കെല്ലാം സൗജന്യ റേഷൻ നൽകിയതിനൊപ്പം അന്യസംസ്ഥാനതൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളും സർക്കാർ നൽകിയിരുന്നു. ദുരിതകാലത്ത് ചേർത്തുപിടിച്ച നാടിന് തങ്ങൾക്കാവുന്ന രീതിയിൽ സഹായം എത്തിക്കുകയാണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ. 

രാജസ്ഥാനിൽനിന്ന് എത്തിയ രണ്ട് തൊഴിലാളികളാണ് തങ്ങൾ ജോലിചെയ്തുണ്ടാക്കിയ പണത്തിൽനിന്ന് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. നീലേശ്വരത്ത് ഗ്രാനൈറ്റ് ജോലി ചെയ്യുന്ന ഭരത്പുർ സ്വദേശിയായ വിനോദ് ജാഗിദ്, മോഹല്ല സ്വദേശി മഹേഷ് ചന്ദ് ജാഗിദ് എന്നിവരാണ് ദുരിതകാലത്ത് കേരളത്തിനൊപ്പം നിന്നത്. 

പണവുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലേക്കാണ് ഇവർ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് ഈ തുകയെന്നും മറ്റെവിടെയും കൊടുക്കാൻ വിശ്വാസമില്ലാത്തതിനാലാണ് ഇവിടെയെത്തിയതെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. നീലേശ്വരം സി.ഐ. എം.എ.മാത്യുവിന് തുക കൈമാറി. ഉടൻതന്നെ പോലീസ് ഓൺലൈൻവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ചു. അതുകണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് അവർ മടങ്ങിയത്. പോലീസുകാർ അവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com